ജയ് വിളിച്ചതല്ല… പിതൃശൂന്യര്‍ വളച്ചൊടിച്ചതാ… പാടുപെട്ട് ഔട്ട് സ്‌പോക്കണ്‍ വീണ്ടും, വീഡിയോ എഡിറ്റും ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ സിപിഎമ്മിന് ജയ് വിളിച്ചതായി പുറത്തു വന്ന വീഡിയോ. എന്നാല്‍ ആരോപണ പ്രത്യരോപണങ്ങള്‍ കൊഴുക്കുമ്പോള്‍ ബി.ജെ.പി. അനുകൂല ഫെയ്‌സ്ബുക്ക് പേജായ ഔട്ട്‌സ്‌പേക്കണ്‍ ഇപ്പോള്‍ ന്യായീകണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പറയുന്നതനുസരിച്ച് പിതൃശൂന്യരായ സൈബര്‍ സഖാക്കളാണ് ഈ സംഭവം വളച്ചെടിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ അത് ജയ് വിളിയല്ലേ എന്ന സംശയത്തിന് തന്നെയാണ് മുന്‍തൂക്കം. അതേ സമയം ഈ സംഭവം സാധൂകരിക്കുന്നതിന് വേണ്ടി വീഡിയോയില്‍ ജയ് ജയ് ബി.ജെ.പി. എന്നും ഡൗണ്‍ ഡൗണ്‍ സി.പി.എം. എന്നും പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ മലയാളിയെ സംബന്ധിച്ച് ജയ് എന്നാണോ ഡൗണ്‍ എന്നാണോയെന്ന് ഇപ്പോഴും ഒരു ഐഡിയയും കിട്ടിയിട്ടില്ല. വീഡിയോ ഇപ്പോഴും പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ് അത് രണ്ട് തരത്തിലാണെന്നുമാത്രം ഒന്നു ന്യായീകരിക്കാനും ഒന്നു വിമര്‍ശിക്കാനും.