ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്
സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.
ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിനാണ് നൊബേല്‍ സമ്മാനം.
നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരിലെ പ്രമുഖനാണ്.1954ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.
നാല് തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ‘ദി റിമൈന്‍സ് ഓഫ് ഡേയ്‌സ്’ 1989ലെ ബുക്കര്‍ പുരസ്‌കാരം നേടി. ‘എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്’, ‘ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ഫ്‌ളോട്ടിങ് വേള്‍ഡ്’, ‘ദി അണ്‍കള്‍സോള്‍ഡ്’, ‘വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്’, ‘നെവര്‍ ലെറ്റ് മി ഗോ’ തുടങ്ങിയവയാണ് ഇഷിഗുറോവിന്റെ പ്രധാന നോവലുകള്‍.