സ്വപ്നസാക്ഷാത്ക്കാരം: തിരുവാതിരകളി വേദിയില്‍ പുത്തന്‍ താരോദയം
സെന്‍ട്രല്‍ കേരള (കോട്ടയം സഹോദയ) സി.ബി.എസ്.സി. സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരകളി വേദിയില്‍ താരങ്ങളായി ആയാംകുടി സെന്റ് തെരേസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇതുവരെ കയ്യടക്കാന്‍ സാധിക്കാതിരുന്ന തിരുവാതിരക്കളിപ്പട്ടം നിശ്ചയദാര്‍ഢ്യത്തോടെ നേടിയത് ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ്.
ജാസ്മിന്‍ ജോജി, ശരണ്യ എസ് നായര്‍, ചാന്ദ്‌നി രാജേന്ദ്രന്‍, അലീന ജീവന്‍, കൃഷ്ണ കെ ബോബി, ദേവിക ആര്‍ നായര്‍, ഗോപിക എം, അലീന ജോഷി, റോസ് മരിയ ജോയ്, അനുശ്രീ വിജയ്, സെറിന്‍ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണ സ്വപ്നസാക്ഷാത്കാരം നേടിയെടുത്തത്.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും സെക്കണ്ടറി വിഭാഗത്തില്‍ റണ്ണേഴ്‌സ്അപ് ആയ സ്‌കൂള്‍ ഇത്തവണ അതേ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കുതിപ്പിലുമാണ്.