സംഘപരിവാറിനെക്കാള്‍ വര്‍ഗ്ഗീയത വിളംബി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജ് ; മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ ആഹ്വാനം

സോഷ്യല്‍ മീഡിയയില്‍ സംഘി സുടാപ്പി തമ്മിലടി സ്ഥിരമായ ഒരു സംഭവമാണ്. തൊടുന്നതിനും പിടിക്കുന്നതിനും വര്‍ഗീയത കലര്‍ത്തി അതില്‍ പിടിച്ചു കയറി വിവാദങ്ങള്‍ ഉണ്ടാക്കുക ഈ രണ്ടു വിഭാഗക്കാരുടെയും മുഖ്യ വിനോദമാണ്. ബീഫ് വിഷയം , മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണം, മോദി, പെട്രോള്‍ വില, മുത്തലാക്, ലവ് ജിഹാദ്, രാമന്‍, കൃഷ്ണന്‍, നബി എന്നിങ്ങനെ രാവും പകലും ഇതിനെയൊക്കെ കുറ്റപെടുത്താനും ന്യായീകരിക്കുവാനും വേണ്ടി ഊണും ഉറക്കവും കളഞ്ഞു ആയിരങ്ങളാണ് ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവയും തുറന്നുവെച്ച് ഇരിക്കുന്നത്. തങ്ങള്‍ ഒന്ന് കണ്ണടച്ചാല്‍ തങ്ങളുടെ മതങ്ങള്‍ നശിച്ചുപോകുമെന്നും അവയെ താങ്ങി നിര്‍ത്തുന്നത് തങ്ങളുടെ അഹോരാത്രമുള്ള അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും വിശ്വസിക്കുന്ന മണ്ടന്മാരാണ് ഇതില്‍ ഏറെയും എന്നതാണ് രസകരം. സംഗതികള്‍ ഇങ്ങനെയൊക്കെയാണ് എങ്കിലും ഇതില്‍ ഒന്നിലും പെടാതെ തങ്ങളുടെ കാര്യം നോക്കി നടക്കുന്ന വിഭാഗമായിരുന്നു അച്ചായന്മാര്‍.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം തമ്മിലടികള്‍ക്ക് നില്‍ക്കാത്തത് കൊണ്ടാകാം അവര്‍ക്ക് ഇതുവരെ വിളിപ്പേരുകള്‍ ഒന്നും കിട്ടിയിട്ടുമില്ല. എന്നാല്‍ കാലം മാറിയപ്പോള്‍ ഇനി ഇങ്ങനെ പോരാ എന്ന ചിന്തയിലാണ് അച്ചായന്മാര്‍ എന്ന് തോന്നുന്നു. രാജ്യത്തെ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാന്‍ , സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഭാഗവും എഴുതിചേര്‍ക്കാന്‍ രണ്ടും കല്‍പ്പിച്ച് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം അച്ചായന്മാര്‍. അതിനുവേണ്ടി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജും അവര്‍ ആരംഭിച്ചുകഴിഞ്ഞു. പേജില്‍ കയറി നോക്കിയാല്‍ സംഘപരിവാറിനെക്കാള്‍ വര്‍ഗ്ഗീയതയാണ് ഈ പേജ് മുന്നോട്ടു വെക്കുന്നത്. ഇസ്ലാംമത വിശ്വാസികള്‍ തന്നെയാണ് ഇവരുടെയും മുഖ്യ എതിരാളി. ഈ വര്‍ഷം ജൂലായ്‌ ഒന്നാം തീയതി ആരംഭിച്ച പേജ് നട്ടെല്ലും, ചങ്കൂറ്റവുമുള്ള അച്ചായന്മാര്‍ക്ക് വേണ്ടിയാണ് എന്ന് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ പതിനായിരത്തിനടുത്ത് ലൈക്കുകള്‍ ഈ പേജ് സ്വന്തമാക്കിക്കഴിഞ്ഞു. ലവ് ജിഹാദ് , ഹലാല്‍ ഭക്ഷണം, അറബിക് കലോല്‍സവം എന്നിങ്ങനെ സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് ഈ പേജും മുന്നോട്ടു വെയ്ക്കുന്നത്. അതുകൂടാതെ ജനം ടി വിയില്‍ വന്ന പല വാര്‍ത്തകളും പേജ് ഷെയര്‍ ചെയ്തിരിക്കുന്നതും കാണാം. അതുകൊണ്ട് തന്നെ ക്രിസ്ത്യാനികളുടെ പേരില്‍ സംഘപരിവാര്‍ ആരംഭിച്ച വ്യാജപേജാണ്‌ ഇതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ അംഗത്വവിതരണം അടക്കമുള്ള പരിപാടികളാണ് പേജ് നടപ്പിലാക്കി വരുന്നത്. മുസ്ലീംങ്ങള്‍ കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് പേജ് കടന്നാക്രമിക്കുന്നത്.

 

പേജിലെ ഒരു പോസ്റ്റ് ലിങ്ക് താഴെ :