നഗ്‌നരായി ലോകം ചുറ്റിയടിക്കുകയാണ് ഈ ദമ്പതികള്‍ ; ഉടനെ, മിക്കവാറും ഇന്ത്യയിലുമെത്തും

വി വസ്ത്രരായി പൊതുസ്ഥലത്ത് പ്രതിഷേധിക്കുന്നവരും ആഘോഷിക്കുന്നതൊക്കെ ഇന്ന് സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. നഗ്‌നരായി ലോകപര്യടനം നടത്തുക എന്ന് കേട്ടിട്ടുണ്ടോ. അടികൊള്ളാന്‍ വേറെ വഴിയില്ല എന്നായിരിക്കും. പക്ഷെ നഗ്‌നരായി ലോകം ചുറ്റിയടിച്ചുകൊണ്ടിരിക്കുകയാണ് ബെല്‍ജിയം സ്വദേശികളായ നിക്-ലിന്‍സ് ദമ്പതികള്‍

നേക്കഡ് വാണ്ടറിങ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്, നിക്-ലിന്‍സ് ദമ്പതിമാര്‍ തങ്ങളുടെ നഗ്‌നരായുള്ള ലോക പര്യടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.
‘നഗ്‌നരായി അലഞ്ഞുതിരിയുക’ (Naked Wandering) എന്ന പ്രചാരണവുമായി ഗ്രീസ്, ഇറ്റലി, ബ്രസീല്‍, മാള്‍ട്ട, ക്രൊയേഷ്യ എന്നിവിടങ്ങളിലെ വിനോദകേന്ദ്രങ്ങള്‍ അവര്‍ ഇതുവരെ സന്ദര്‍ശിച്ചുകഴിഞ്ഞു.

നഗ്‌നത എന്നാല്‍ അശ്ലീലമല്ല എന്നും മനുഷ്യശരീരത്തോട് ലജ്ജ വേണ്ട എന്നും പ്രഖ്യാപിച്ചാണ് ഇവരുടെ പര്യടനം.കിഴക്കന്‍ യൂറോപ്പിലെ മൊണ്ടിനെഗ്രോയില്‍ ഒരു പരിസ്ഥിതി സൗഹൃദ മൈതാനത്ത് ( eco camp ground ) താമസിച്ചതിലൂടെയാണ് തങ്ങള്‍ വസ്ത്രത്തോടുള്ള ഈ ‘അലര്‍ജി’ ആരംഭിച്ചതെന്ന് അവര്‍ വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നതു. എന്തായാലും തുണിയൊന്നും ഉടുക്കാതെ ലോകം മുഴുവന്‍ കറങ്ങി തിരിഞ്ഞേ ഇനി വീട്ടിലേക്കുള്ളു എന്നാണു ഇവര്‍ പറയുന്നത്.

ബെല്‍ജയത്തിലെ വസതിയില്‍ മടങ്ങിയെത്തിയ ശേഷവും വിവസ്ത്രരായി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും നിക്-ലിന്‍സ് ദമ്പതികള്‍ പറയുന്നു. വസ്ത്രത്തില്‍ നിന്നുള്ള മോചനം മനസിനെ ശാന്തമാക്കും എന്നാണ് അവരുടെ അനുഭവം.

തങ്ങളെ പോലെ നഗ്‌നരായി സഞ്ചരിക്കാന്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മ എന്ന ആശയവുമായി വെബ്‌സൈറ്റും ആരംഭിച്ചിരിക്കുകയാണ്.