2017-ല്‍ നടന്ന 273 ഷൂട്ടിംഗുകളില്‍ കൊല്ലപ്പെട്ടവര്‍ 12,000! ഗണ്‍ കണ്‍ട്രോള്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ലോ മേക്കേഴ്സ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ നാളിതുവരെ സംഭവിച്ചിട്ടില്ലാത്ത കൂട്ടനരഹത്യയില്‍ 59 നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും, അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ലോസ് ആഞ്ചലസ് സംഭവത്തെ തുടര്‍ന്ന്, നിലവിലുള്ള ഗണ്‍ കണ്‍ട്രോള്‍ നിയമത്തില്‍ കാതലായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി.

ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് 2017 ല്‍, ഇതുവരെ നടന്ന 273 വെടിവെപ്പ് സംഭവങ്ങളില്‍ 12000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുള്ളത്! അമേരിക്കന്‍ ജനതയില്‍ ആശങ്ക ഉയര്‍ത്തുന്നതായും, ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ യു എസ് കോണ്‍ഗ്രസിസില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും കോണ്‍ഗ്രസ്സ് അംഗം പ്രമീള ജയ്പാല്‍ പറഞ്ഞു. ഒക്ടോബര്‍ 2ന് യു എസ് കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുകയായിരുന്നു ജയ്പാല്‍.

ഒരു ദിവസം ശരാശരി 90 പേരാണ് അമേരിക്കയില്‍ വെടിവെപ്പ് സംഭവങ്ങളില്‍ കൊല്ലപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി സിനിമയ്‌ക്കോ, കണ്‍സര്‍ട്ടിനോ, കുച്ചികളെ സ്‌കൂളില്‍ കൊണ്ടുവിടുന്നതിനോ ഭയത്തോടെയല്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മറ്റൊരംഗം അമി ബേറ പറഞ്ഞു ലാസ് വേഗസിലെ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും, രാഷ്ട്രത്തിനേറ്റ മുറിനുണക്കുന്നതിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന രാജാ കൃഷ്ണമൂര്‍ത്തി, റൊഖന്ന, കമല ഹാരിസ് എന്നിവര്‍ ആവശ്യപ്പെട്ടു.