ബിഡിജെഎസിനെ തള്ളിയും എസ്എന്‍ഡിപിയെ തഴുകിയും കോടിയേരി; ബിഡിജെഎസ്സുമായി സഖ്യമില്ല
തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിലവിലുള്ള ബി.ഡി.ജെ.എസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സി.പി.എമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
.ബി.ഡി.ജെ.എസ്. അടിയന്തിരമായി പിരിച്ചുവിടണം. പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സി.പി.എമ്മിന് പേടിയില്ല. യാത്രയോടെ ആര്‍.എസ്.എസിന്റെ തനിനിറം പുറത്തായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.