മദ്യ ലഹരിയില്‍ കാമുകനും കാമുകിയും കാറില്‍ പറപറന്നു; എന്നാല്‍ പിങ്ക് പോലീന്റെ കെണിയില്‍ അവര്‍ പെട്ടു

മദ്യലഹരിയില്‍ കാമുകന്‍ തന്റെ കാമുകിയേയും വെച്ച് കാറില്‍ പറപറന്നു. എന്നാല്‍ പിങ്ക് പോലീസിനെ വെട്ടിച്ച് അമിത വേഗത്തില്‍ കാറോടിച്ച യുവാവും, ഒപ്പമുണ്ടായിരുന്ന യുവതിയും പക്ഷെ പോലീസ് പിടിയിലായി. കോട്ടയം റാന്നി സ്വദേശി ആകാശിനേയും, സുഹൃത്തിനെയുമാണ് പോലീസ് കൈയ്യോടെ പിടികൂടിയത്.

മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആകാശിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. കുമരകത്തു നിന്നാണ് യുവാവും യുവതിയും അമിതവേഗത്തില്‍ കാറില്‍ നഗരത്തിലൂടെ പറപറന്നത്. അമിത വേഗത്തില്‍ കാര്‍ വരുന്നതുകണ്ട് പിങ്ക് പോലീസ് കൈകാണിച്ചുവെങ്കിലും ഇവര്‍ വാഹനം നിര്‍ത്തിയില്ല.

തുടര്‍ന്ന് പോലീസ് ഈ വഹനത്തിനു പിറകേ പാഞ്ഞു. രണ്ടു തവണ വാഹനത്തെ തടയാന്‍ ശ്രമം നടത്തിയിങ്കെിലും ഫലം കണ്ടില്ല. പോലീസിനെ വെട്ടിച്ച് പാഞ്ഞ ഇവര്‍ക്കായി പക്ഷെ ഒരുക്കി വെച്ച ചതി യില്‍ ഒടുവില്‍ ഇവര്‍ പെട്ടു. ചാലുകുന്ന് ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. അതോടെ പിന്നാലെ പാഞ്ഞെത്തിയ പിങ്ക് പോലീസിന്റെ പിടി വീണു. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.