ദിലീപിന് ജാമ്യം കിട്ടിയതില്‍ ഭയമില്ല; കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്നും പള്‍സര്‍ സുനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി സംബന്ധിച്ച് തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ സുനിയെ കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി ദിലീപിനെതെ രഹസ്യമൊഴി നല്‍കിയത് വാര്‍ത്തകലില്‍ ഇടം പിടിച്ചിരുന്നു. തെട്ടു പിന്നാലെയാണ് പള്‍സര്‍ സുനി തന്റെ നിലപാട് വ്യക്തമാക്കിയത്.