യുവാവിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം
ജക്കാര്‍ത്ത: പോക്കറ്റില്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. ഇന്‍ഡോനേഷ്യയിലാണ് ഇത്തരത്തില്‍ അപകടമുണ്ടായത്. ജക്കാര്‍ത്തയില്‍ ഒരു ഹോട്ടലിലെ സൂപ്പര്‍വൈസറായ യൂലിയാന്‍ട്ടോ എന്ന യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ ആണ് പൊട്ടിതെറിച്ചത്.ഫോണ്‍ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഫോണ്‍ പൊട്ടിതെറിച്ച ഉടന്‍ അദ്ദേഹത്തിനെ ഷര്‍ട്ടിന് തീപിടിക്കുന്നതും യുവാവ് നിലത്ത് വീഴുന്നതും വിഡിയോയില്‍ കാണാന്‍ സാധിക്കും.യൂലിയാട്ടോ ഉപയോഗിച്ച് കൊണ്ടിരുന്ന സാംസങ് ഗ്രാന്‍ഡ് ഡ്യുസോ മോഡലാണ് പൊട്ടിത്തെറിച്ചതെന്നും,ഉടന്‍ തന്നെ അദ്ദേഹം ഷര്‍ട്ട് ഊരി മാറ്റിയതിനാല്‍ അദ്ദേഹത്തിന് സാരമായ പരിക്കുകള്‍ ഒന്നും ഉണ്ടായില്ലെന്ന് സെന്‍ട്രല്‍ ജാവ റീജിയണല്‍ പോലീസ് പറയുന്നു.