വികെ ശശികലയ്ക്ക് അഞ്ച് ദിവസം പരോള്‍; മന്ത്രിമാരെ കാണരുതെന്ന് പ്രത്യേക നിര്‍ദ്ദേശം
ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കു പരോള്‍. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണാന്‍ അഞ്ച് ദിവസത്തെ പരോളാണ് അനുവദിച്ചത്.
എന്നാല്‍ 15 ദിവസത്തെ പരോള്‍ വേണമെന്നായിരുന്നു ശശികലയുടെ അപേക്ഷ. പരോള്‍ കാലയളവില്‍ തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിനും ശശികലയ്ക്കു വിലക്കുണ്ട്.
ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്‍ ബെംഗളൂരുവില്‍ എത്തി. ശശികലയ്ക്കു പരോള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടങ്ങി. പരോള്‍ അംഗീകരിച്ചെന്നു ചെന്നൈ sപാലീസ് കമ്മിഷണര്‍ അറിയിച്ചതായി ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.
They (Jail auth) got e-mail from Chennai police commissioner agreeing for parole with certain conditions, sources said: Sasikala’s lawyer pic.twitter.com/BEh6GHRxvV
— ANI (@ANI) October 6, 2017