സ്ത്രീകളുടെ മുടി മുറിക്കുന്നയാളെന്ന് ആരോപണം; എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിക്കുന്നയാളെന്ന് ആരോപിച്ച് കാശ്മീരില്‍ എഴുപതുവയസുകാരനെ ജനം കല്ലെറിഞ്ഞു കൊന്നു. ശ്രീനഗറിലെ അനന്ത്‌നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അബ്ദുള്‍ സലാം വാനി എന്നയാളാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
പ്രദേശത്ത് രാത്രിയില്‍ സ്ത്രീകളുടെ മുടി അജ്ഞാതര്‍ മുറിക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഈ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സലാം വാനി പള്ളിയില്‍ പോയി മടങ്ങുന്നതിനിടെ യുവാവ് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.
അടുത്തിടെ സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് സ്ത്രീ വേഷം ധരിച്ചെത്തിയ ഭിന്നലിംഗക്കാരനെയും ജനക്കൂട്ടം ആക്രമിച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.