ഉമ്മന്‍ ചാണ്ടിയ്ക്ക് ആശ്വാസം; സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കി, ബെംഗലൂരു കോടതിയുടേതാണ് നടപടി

ബെംഗളൂരുവിലെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയത്.

സോളാര്‍ കേസില്‍ ബെംഗളൂരു വ്യവസായി എം.കെ. കുരുവിള നല്‍കിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി അംഗീകരിച്ചത്.

സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് വ്യവസായി എം.കെ. കുരുവിള ബെംഗളൂരു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടിയടക്കം ആറു പ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, സോളാര്‍കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിച്ചു. ഈ ആവശ്യം കണക്കിലെടുത്ത് ഏപ്രിലില്‍ വിധി റദ്ദാക്കുകയും വീണ്ടും വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കരുവിളയുടെ ഹര്‍ജിയില്‍ ജൂണില്‍ വാദം തുടങ്ങിയതും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്നതും