സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കും; കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുമെന്നും അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍.

അഞ്ച്, എട്ട് ക്ലാസുകളില്‍ അവസാന വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ ഒരിക്കല്‍കൂടി ആ ക്ലാസില്‍ ഇരുത്തും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പരീക്ഷയോ ബോര്‍ഡ് പരീക്ഷയോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി.