ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു; എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യം

കോട്ടയം: മതംമാറി വിവാഹിതയായ ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്‍.ഐ.എ. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയുടെ പിതാവ് ആവശ്യപ്പെട്ടു.

കേസില്‍ എന്‍.ഐ.എ. അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് ഹാദിയയുടെ പിതാവ് കോടതിയെ സമീപിച്ചത്. എന്‍.ഐ.എ. അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എന്‍.ഐ.എ. അന്വേഷണം ആവശ്യമായിരുന്നുവെങ്കില്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.