ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ട: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ ഹാദിയ (അഖില) കേസില്‍ എന്‍.ഐ.എ. അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍.ഐ.എ. അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തില്‍ കണ്ടെത്തിയിട്ടില്ല.
കേസില്‍ ക്രൈംബ്രാഞ്ച് വസ്തനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എന്‍.ഐ.എ. അന്വേഷണം ആവശ്യമായിരുന്നുവെങ്കില്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ എന്‍ഐഎ അന്വേഷണത്തെ അനുകൂലിക്കുന്നുവെന്നോ വേണ്ടന്നോ കൃത്യമായി പറയാതെ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല എന്നാണ് സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ അറിയിച്ചത്.
കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.