ഹണിപ്രീത് നല്‍കിയത് 1.25 കോടി; കലാപം ആളിപ്പടരാന്‍ കാരണമായത് ഇത്, വിശദീകരണവുമായി പോലീസ്
പഞ്ച്ഗുള: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ അക്രമസംഭവങ്ങളുടെ സൂത്രധാര ഹണിപ്രീത് ആയിരുന്നുവെന്ന് പോലീസ്. ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തു. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ആശ്രമത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം കഠിന തടവിന് പഞ്ചാബ് ഹരിയാന കോടതി ശിക്ഷ വിധിച്ചിരുന്നു.