മുഖ്യനൊപ്പം: തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം, മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ് തര്‍ജ്ജമ ചെയ്ത് വിടി ബല്‍റാം
തിരുവനന്തപുരം: കേരളം യുപിയിലെ ആശുപത്രികള്‍ കണ്ടു പഠിക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ.
കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇവിടെ ഷെയര്‍ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പിണറായിയുടെ പോസ്റ്റ് ബല്‍റാം പരിഭാഷപ്പെടുത്തിയത്.
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ദീര്‍ഘകാല സുഹൃത്തായ ബി.ജെ.പി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിക്കാന്‍ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പോസ്റ്റിട്ട മുഖ്യമന്ത്രി ഈ പോസ്റ്റും സ്വന്തമായിത്തന്നെ ഇംഗ്ലീഷിലാക്കി ഇട്ടിരുന്നെങ്കില്‍ തനിക്ക് എളുപ്പമാകുമായിരുന്നെന്നും ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തേനെയെന്നും വി.ടി ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
Thank you Shri. Yogi Adityanath, for giving us an opportunity to let everyone know that Kerala’s Infant Mortality Rate (IMR) is not only the best in India, but even better than many developed countries in the world.
I am happy Shri Yogi Adityanath, that despite you having innumerable problems in your own state to resolve, you have found time to involve in Kerala’s affairs.
When we hear of Uttar Pradesh, the first picture that comes to everyone’s mind is that of the beautiful Taj Mahal. But surprisingly in the recent list of historical monuments released by your government, there is not even a mention of Taj Mahal. I think it is this same partial blindness of yours, that doesn’t allow you to see the remarkable progress Kerala has made in the health sector.
I heard that in a party meeting you recently spoke about the high IMR of Kerala. Yogi ji, please correct yourself. Kerala’s IMR is just 10 out of thousand births, whereas it is 43 in your UP! You can refer to the ‘Times of India’ report on this.
Things are totally different here in Kerala, than what you have presumably understood. I think you have been misguided by your own party’s state leadership who are facing legal actions for propagating fake videos through social media. I sympathise with you for that.
Pinarayi Vijayan
Chief Minister, Kerala
****************
കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇവിടെ ഷെയർ ചെയ്യുന്നു. പരിഭാഷ എന്റേത്, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ദീർഘകാല സുഹൃത്തായ ബിജെപി മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ അഭിനന്ദിക്കാൻ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പോസ്റ്റിട്ട മുഖ്യമന്ത്രി ഈ പോസ്റ്റും സ്വന്തമായിത്തന്നെ ഇംഗ്ലീഷിലാക്കി ഇട്ടിരുന്നെങ്കിൽ എനിക്ക് എളുപ്പമാകുമായിരുന്നു, ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
അതോടൊപ്പം മുഖ്യമന്ത്രിയോട് ഒരപേക്ഷ കൂടി ഉണ്ട്, താങ്കൾ സൂചിപ്പിച്ച ബിജെപി നേതാക്കൾക്കെതിരായ ആ വ്യാജ വീഡിയോ കേസ് അതിശക്തമായി മുന്നോട്ടുകൊണ്ടുപോകണം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതടക്കം ഇതുവരെ ആ കേസിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ജനങ്ങളെ അറിയിക്കാൻ താങ്കൾ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.