16000 ശതമാനം വര്‍ധനവുമായി അമിത് ഷായുടെ മകന്‍റെ കമ്പനി ; വാര്‍ത്ത വ്യാജം എന്ന പേരില്‍ 100 കോടി രൂപ നഷ്ടപരിഹാരവുമായി മകന്‍

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയായ ടെപിള്‍ എന്റര്‍പ്രൈസസ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം ശതമാനം എന്ന് വാര്‍ത്തകള്‍. എന്നാല്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കുന്നു ദ വൈര്‍ എന്ന വെബ് സൈറ്റാണ് ജേ ഷായുടെ കമ്പനിയുടെ അസ്വാഭാവിക വരുമാന വര്‍ധനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും യഥാക്രമം 6230, 1724 രൂപയുടേയും നഷ്ടമാണ് കമ്പനി കാണിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ജെയ് ഷായുടെ കമ്പനി പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു. 2014 15 വര്‍ഷത്തില്‍ 50000 രൂപ വരുമാനവും 18,728 രൂപ ലാഭവും കാണിച്ച കമ്പനിയുടെ വിറ്റുവരവ് 2015 16ല്‍ 80.5 കോടിയായി മാറി. അതായത് ശതമാനക്കണക്കില്‍ നോക്കിയാല്‍ വരുമാനത്തിലുണ്ടായ വര്‍ധന 16 ലക്ഷം മടടങ്ങ്. കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഒരു ഉന്നതനും രാജ്യസഭാ എംപിയുമായ പരിമള്‍ നത്വാനിയുടെ ബന്ധുവായ രാജേഷ് കന്ദ്‌വാലയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപയുടെ വായ്പ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കമ്പനിയുടെ റവന്യുവില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൊടുന്നനെ 2016 ഒക്ടോബറില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. 2016 ലെയും മുന്‍വര്‍ഷങ്ങളിലെയും നഷ്ടത്തോടെ കമ്പനിയുടെ അറ്റാദായത്തില്‍ അറ്റാദായത്തില്‍ തകര്‍ച്ചയുണ്ടാതാണ് ഇതിന് കാരണമെന്നാണ് കമ്പനി ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാര്‍ത്ത വ്യാജമാണ് എന്ന് കാട്ടി വാര്‍ത്ത പുറത്തു വിട്ട മാധ്യമത്തിന് എതിരെ കോടതിയില്‍ മാനനഷ്ട്ടത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് അമിത് ഷായുടെ മകന്‍. നൂറുകോടി രൂപയാണ് തന്നെ അപകീര്‍ത്തിപ്പെടുത്തിയ രീതിയില്‍ വാര്‍ത്ത‍ നല്‍കിയതിനു ജയ്‌ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ലാണ് ജയ് ഷാ, ജിതേന്ദ്ര ഷാ എന്നിവര്‍ ഡയറക്ടര്‍മാരായി ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. അമിത് ഷായുടെ ഭാര്യ സോണാല്‍ ഷായ്ക്ക് കമ്പനിയില്‍ ഷെയര്‍ ഉണ്ട്. 2014 ല്‍ കമ്പനിക്ക് സ്ഥിരാസ്ഥികളോ സ്‌റ്റോക്കുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടുന്നാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചത്.

കമ്പനിയുടെ ആസ്തി വെറും രണ്ട് ലക്ഷമായിരിക്കെയാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. ഉത്പന്നവില്‍പ്പനയിലൂടെയാണ് റവന്യൂവരുമാനം 80 കോടിയായി ഉയര്‍ന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 51 കോടി രൂപയുടെ വിദേശവരുമാനം ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍ വര്‍ഷം വിദേശവരുമാനം പൂജ്യം ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.