ജനരക്ഷാ യാത്രക്കിടയിലെ പ്രകേപനപരമായ മുദ്രാവാക്യം; ബിജെപി നേതാവ് വി മുരളീധരനെതിരെ കേസെടുത്തു
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി. നേതാവ് വി. മുരളിധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. സി.പി.എം. നേതാവിന്റെ പരാതിയില്‍ കൂത്തുപ്പറമ്പ് പോലീസാണ് കേസെടുത്തത്.
കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പി. ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.
പി. ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്നായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ ഭീഷണി. യാത്ര കൂത്തുപറമ്പില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പി. ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചത്. പ്രവര്‍ത്തകരുടെ ഈ ഭീഷണി വി. മുരളീധരന് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.