മുസ്ലീം സ്ത്രീകള്‍ പുരികവും മുടിയും വെട്ടിയൊതുക്കേണ്ട; ഫത്വയിറക്കി ദാറുല്‍ ഉലൂം മദ്രസ

ലക്‌നൗ: മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ ഇറക്കി ഡല്‍ഹിയിലെ ദാറുല്‍ ഉലും മദ്രസ. മുടി വെട്ടുന്നതും, പുരികം ആകൃതിയിലാക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നവര്‍ മുസ്ലീം നിയമങ്ങള്‍ നിഷേധിച്ച് ജീവിക്കുന്നവരാണെന്നും ദാറുല്‍ ഉലും മദ്രസ ഖാസ്മി മൗലാന സാദിഖിന്റെ പേരില്‍ ഇറക്കിയ ഫത്വവയില്‍ പറയുന്നു.

ഇന്ത്യയില്‍ ഇത്തരത്തില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെന്നും എത്രയും വേഗം അത് അവസാനിപ്പിക്കണമെന്നും ഫത്വവയില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ്, അതുകൊണ്ട് മുസ്ലീം സ്ത്രീകള്‍ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ഇതിന് ഉദാഹരണമായി ചൂണ്ടികാണികാണിക്കുന്നതോ മുസ്ലീം സമുദായത്തിലെ താടി വളര്‍ത്തി നടക്കുന്ന പുരുഷന്മാരെയാണ്.

ദാറുല്‍ ഉലും മദ്രസയുടെ ഈ ഫത്വവക്കും, സ്ത്രീവിരുദ്ധപരാമര്‍ശത്തിനുമെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തവയാണ് ഇസ്ലാം നിയമങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മുത്തലാഖിന്റെ ഇരയായ സോഫിയ അഹമ്മദ് പറഞ്ഞു.