അരുണാചലില്‍ ഹെലികോപ്റ്റര്‍ അപടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുവന്നത് കാര്‍ഡ്‌ബോഡില്‍ പൊതിഞ്ഞ് ; കേന്ദ്രത്തിന് പാരയായി പുതിയ വിവാദം
അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരോട് കേന്ദ്ര സർക്കാര്‍ അവഗണന കാണിച്ചു എന്ന് ആരോപണം. അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം കാർഡ്ബോഡ് പെട്ടികളിൽ പൊതിഞ്ഞ് അലക്ഷ്യമായി നിലത്തിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനു എതിരെ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിൽ തവാങ്ങിനടുത്ത് ചൈനീസ് അതിർത്തിയിൽ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ തകർന്ന് വീണത്. രണ്ട് പൈലറ്റുകളടക്കം അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരും ഉൾപ്പടെ 7 പേരാണ് കൊല്പപ്പെട്ടത്.
അതേസമയം ഹെലികോപ്റ്റർ തകർന്നു വീണത് മലമുകളിലാണ് എന്നും ദുർഘടം ആയ വഴികളിലൂടെ ട്രോളികളിലാണ് ബോഡികൾ താഴെ എത്തിക്കുന്നത്.അപ്പോൾ ഉപയോഗിക്കുന്നത് താത്കാലിക ബാഗുകള്‍ ആണ്. പിന്നീടാണ് ഇൻക്വസ്‌റ് കഴിഞ്ഞു എംബാം ചെയ്തു വീടുകളിൽ എത്തിക്കുന്നത്.അങ്ങനെ മല മുകളിൽ നിന്നും ബേസ്‌ക്യാമ്പിൽ എത്തിച്ച ബോഡികൾ ആണ് കാണുന്നത്.അല്ലാതെ നാട്ടിൽ ഇങ്ങനെ എത്തിച്ചു എന്ന രീതിയിൽ ഉള്ള പ്രചാരണം ശരിയല്ല എന്നുമാണ് ഇതിനെതിരെ ന്യായീകരണം വരുന്നത്. എന്നാല്‍ കോടികള്‍ മുടക്കി ആയുധങ്ങള്‍ വിലയ്ക്ക് വാങ്ങുന്ന സൈന്യത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹം കൊണ്ടുവരാന്‍ വിദേശ രാജ്യങ്ങളില്‍ ഉള്ളത് പോലെയുള്ള ബോഡി ബാഗ്സ് എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല എന്ന മറുചോദ്യവും ഉയരുന്നുണ്ട്.