കുട്ടികളെ കാറിലിരുത്തി മയക്കുമരുന്നു കഴിച്ച യുവതികളെ ജയിലിലടച്ചു
പി.പി. ചെറിയാന്‍
ഫ്‌ളോറിഡാ: ഒന്നും രണ്ടും മാസം വീതം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാറിന്റെ പിന്‍സീറ്റിലിരുത്തി മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായ രണ്ടു യുവതികളെ പോലീസ് പിടികൂടി ജയിലിലടച്ചു.
വ്യാഴാഴ്ചയായിരുന്നു സംഭവം(ഒക്ടോബര്‍ 5). ക്രിസ്റ്റീന്‍ 28, ജൂണ്‍ 29 എന്നിവരാണ് പിടിയിലായത്.
ക്രിസ്റ്റിന്‍ ജൂണിനെ വാഹനത്തില്‍ കയറ്റി പഴയ ഒരു മയക്കുമരുന്നു കച്ചവടക്കാരനില്‍ നിന്നും 60 ഡോളറിന്റെ ഹെറോയിന്‍ വാങ്ങിയാണ് ഇരുവരും ഉപയോഗിച്ചത്.
വാഹനത്തിലിരുന്ന ഒരു യുവതി അമിതമായി മയക്കുമരുന്ന് കഴിച്ചു അബോധാവസ്ഥയിലാകുന്നതു കണ്ട് മറ്റേ യുവതിയാണ് പോലീസിനെ വിളിച്ചത്. ഇതിനിടയില്‍ ഇവരും മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായി. പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ എത്തിച്ചു.
ഫ്‌ളോറിഡാ ചില്‍ഡ്രന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങളെ ഏല്‍പിച്ചു.
ആശുപത്രിയില്‍ നിന്നും വിട്ടയച്ച യുവതികളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മയക്കുമരുന്നിന് അടിമയായ ഇരുവരേയും ഡ്രഗ് ട്രീറ്റ്‌മെന്റ് പ്രോഗ്രാമിന് അയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.