ലക്ഷ്മി ദേവിയുടെ രൂപത്തില്‍ വധു ; വിഷ്ണു ഭഗവാന്‍റെ രൂപത്തില്‍ വരന്‍ ; ദൈവങ്ങളല്ലേ അപ്പോള്‍ പിന്നെ കല്യാണത്തിന് ഇങ്ങനെയല്ലേ വസ്ത്രം ധരിക്കാന്‍ പറ്റു
ടെലിവിഷന്‍ ചാനലുകളില്‍ വന്നു പോകുന്ന ഭക്തി സീരിയിലാണ് എന്ന് കരുതി എങ്കില്‍ തെറ്റി. ഒരു കല്യാണമാണ് സംഭവം. ആന്ധാപ്രദേശ് ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്കിലാണ് വ്യത്യസ്തമായ രീതിയിലെ ഈ കല്യാണം നടന്നത്. അവിടെ അറിയപ്പെടുന്ന ആള്‍ ദൈവങ്ങളില്‍ ഒരാളായ ശ്രീധര്‍ സ്വാമിയുടെ മകളുടെ കല്യാണത്തിനാണ് വരനും വധുവും കുടുംബക്കാരും ഈ വേഷഭൂഷാദികളില്‍ എത്തിയത്. ലക്ഷ്മി ദേവിയുടെ വേഷത്തിലാണ് വധുവെത്തിയത്. വരന്‍ വിഷ്ണു ഭഗവാന്റെ വേഷത്തിലും . ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയും ഭാര്യയും കീരിടവും സ്വര്‍ണ്മമാലകളും അരപ്പട്ടയും കെട്ടി രാജകീയ വേഷങ്ങളിലായിരുന്നു. വരന്റെ വീട്ടുകാരും ചടങ്ങില്‍ പങ്കെടുത്ത കുട്ടികളും വരെ കീരീടം ധരിച്ചും ദേഹം മുഴുവന്‍ മൂടുന്ന സ്വര്‍ണ്ണ മാലകളും മറ്റും ധരിച്ചാണ് കല്യാണത്തിന് എത്തിയത്.