ഉത്തരകൊറിയക്കെതിരെ സൈനിക നീക്കത്തിന്റെ പരോക്ഷ സൂചന നല്‍കി ട്രംപ്; സമാധാന ശ്രമങ്ങള്‍ പരാജയം
ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളെല്ലാം പരാജയമായിരുന്നെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നുമുള്ള പരോക്ഷ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കിയത്.
കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിരവധി കരാറുകളുണ്ടാക്കുകയും വലിയ തുക ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല.
കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങും മുന്‍പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ സൈനിക നീക്കത്തിന്റെ സൂചന നല്‍കി ട്രംപ് ട്വിറ്ററില്‍ കുറിച്ചു.