21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്‍; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ കൊലവിളിയെ ന്യായീകരിച്ച് വി മുരളീധരന്‍. ജയരാജന്റെ കൈവെട്ടുമെന്ന മുദ്രാവാക്യം വിളിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
’21ാം വയസ്സിലാണ് എനിക്കെതിരായ ആദ്യ കേസ് വരുന്നത്. രണ്ടു മാസം ജയിലിലും കിടന്നു. ഇപ്പോള്‍ 50 വയസ്സായി കഴിഞ്ഞ 30 വര്‍ഷമായി നിരവധി കേസുകള്‍ വന്നു. എന്നിട്ടും ഞാനിവിടെ നില്‍ക്കുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഓലപാമ്പ് കാണിച്ച് എന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. എന്തും നേരിടാന്‍ തയ്യാറാണ്’ വി മുരളീധരന്‍