ജിഹാദി ഭീകരതയ്‌ക്കെതിരെ ആര്‍എസ്എസ് മുന്നേറ്റത്തിന് തുടക്കം കുറിച്ചത് മാറാട്; കുമ്മനത്തിന്റെ പ്രസംഗത്തിനെതിരെ സിപിഎം
ജനരക്ഷാ യാത്രയ്ക്കിടെ മാറാട് നല്‍കിയ സ്വീകരണത്തില്‍ കുമ്മനം നടത്തിയ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ജിഹാദി ഭീകരര്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ്. തുടക്കം കുറിച്ച സ്ഥലമാണ് മാറാട് എന്നാണ് പ്രസംഗത്തില്‍ കുമ്മനം പറഞ്ഞിരുന്നത്.
മുന്‍കാലങ്ങളില്‍ മാറാടുണ്ടായ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അക്രമങ്ങളുടെയും തുടക്കം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാണ്. 1986 ല്‍ ബേപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം ബിച്ചിക്കോയ എന്ന മത്സ്യത്തൊഴിലാളിയെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയതായിരുന്നുവെന്നും സി.പി.എം. പറയുന്നു.
2002ല്‍ മാറാട് കലാപത്തിന് തുടക്കമിട്ടതും ആര്‍.എസ്.എസ്ബി.ജെ.പി സംഘം തന്നെയായിരുന്നു. പരീച്ചന്റകത്ത് കുഞ്ഞിക്കോയ എന്നയാളെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.
സി.പി.എമ്മും മറ്റ് ജനാധിപത്യ മതനിരപേക്ഷ ശക്തികളും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാറാട് സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനായത്. ജിഹാദികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്യുന്ന ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വം 1991ല്‍ ഇതേ ജിഹാദികളുമായി സഖ്യം ഉണ്ടാക്കിയത് ആരും മറക്കാനിടയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.