കറുപ്പ് നിറത്തെ അപമാനിക്കുന്ന പരസ്യവുമായി വന്ന ഡോവ് ഒടുവില്‍ പണികിട്ടിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി

കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പോസ്റ്റ് ചെയ്ത ‘ഡോവ്’ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു.

കറുപ്പ് നിറത്തെ വെളുപ്പിക്കാന്‍ എന്ന ലേബലില്‍ ഡോവ് പുറത്തിറക്കിയ പുതിയ ലോഷന്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുത്തിയിരുന്നു. ജിഫ് ഇമേജായി നല്‍കിയ പരസ്യം ഒടുവില്‍ ധാരാളം പഴി കേള്‍ക്കേണ്ടാതായി വന്നു. പോരാത്തതിന് പരസ്യത്തിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു.

കറുത്ത നിറമുള്ള യുവതി ബ്രൗണ്‍ കളര്‍ ടീഷര്‍ട്ട് ഊരി മാറ്റുമ്പോള്‍ തല്‍ സ്ഥാനത്ത് വെളുത്ത ടീഷര്‍ട്ട് അണിഞ്ഞ വെളുത്ത യുവതിയെ ആണ് പിന്നെ കാണുന്നത്. കറുത്ത നിറത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ഡോവിന്റെ ഈ വംശീയ അധിക്ഷേപ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയലൂടെ നിരവധി പേരാണ് പ്രതികരിച്ചത്.വെളുത്ത നിറം മാത്രമാണ് മികച്ചതെന്ന് ഡോവ് പരസ്യത്തിലൂടെ പറയുന്നുവെന്നാണ് വിമര്‍ശനം.

ഇതോടെ മോഡല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരടക്കം ഡോവിനെതിരെ രംഗത്തെത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഡോവ് പരസ്യം പിന്‍വലിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു.