അമ്മ മകന്റെ സ്കൂള്‍ ബാഗില്‍ കഞ്ചാവ് കൊടുത്തയച്ചു; പോലീസ് കൈയ്യോടെ പൊക്കി തിരുവനന്തപുരത്താണ് സംഭവം
തിരുവനന്തപുരം: അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നിന്ന് മകനെ പോലീസ് വലയിലാക്കി. കഞ്ചാവ് സ്കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്ക്കാനായിരുന്നു അമ്മയും നിര്‍ദ്ദശം.
പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍ (17 ആണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. അമ്മ മിനി ഒളിവിലാണ്. ഷിബിന്റെ അമ്മ തമിഴ് കുഴിത്തുറയില്‍ നിന്ന് എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നില്‍ക്കുമ്പോഴാണ് യുവാവിനെ പോലീസ് പിടികൂടുന്നത്. ഷിബിനെ കുടുക്കാന്‍ അമ്മയുടെ ശത്രുക്കള്‍ കൃത്യമായി രഹസ്യ വിവരം പോലീസിന് കൈമാറുകയായിരുന്നു.
സ്കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ പൂവാറിലേക്ക് വരുന്ന വരുന്ന വിവരം സി.ഐ. സുരേഷിന് നേരത്തെ ലഭിച്ചിരുന്നു. സി.ഐയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം സംശയകരമായി റോഡില്‍ നില്‍ക്കുകയായിരുന്ന ഷിബിന്റെ ബാഗില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ പതിനയ്യായിരത്തോളം രൂപ വിലയുള്ള കഞ്ചാവിന് ഇവിടെ അന്‍പതിനായിരം വരെയാണ് വില. വന്‍ ലാഭം പ്രതീക്ഷിച്ച് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് വിതരണം ചെയ്യാനാണ് ഇത്രയും കൂടുതല്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ തേടി വീട്ടില്‍ എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.