ഇന്ത്യക്കാര്‍ യെമനിലേയ്ക്ക് പോകേണ്ട; വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍, നടപടി ഫാ. ടോം ഉഴുന്നാലില്‍ മോചിതനായതോടെ
ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ യെമനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചോ യാത്രാരേഖകള്‍ ഉപയോഗിച്ചോ യെമനിലേക്ക് പോകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിച്ച് യെമിനലേക്ക് പോയാല്‍ നടപടി ഉണ്ടാകും. പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും മുന്നറിയിപ്പുണ്ട്. അതേ സമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിലക്കില്ല.
2016 മാര്‍ച്ചില്‍ യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഫാദര്‍ ടോം ഉഴുന്നാലിനെ നേരത്തെ സെപ്റ്റംബര്‍ 28ന് മോചിപ്പിച്ചിരുന്നു. അഭ്യന്തര സംഘര്‍ഷം തുടരുന്ന യെമനില്‍ ഇന്ത്യക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.