സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ജെയ്‌ഷെ ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഖാലിദ് ആണ് കൊല്ലപ്പെട്ടത്.ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനക്കിടെ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്.

സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഇയാളെ വധിക്കുകയായിരുന്നുവെന്നാണ് വിവരം. വടക്കന്‍ കാഷ്മീരിലെ ജെയ്‌ഷെ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാളെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.