സൈനികരുടെ മൃതദേഹം അയച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ്; സേനക്കെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി എത്തിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ രണ്ടു ദിവസം മുന്‍പുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണു പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ ശേഷം അയച്ചത്.സൈനികരുടെ മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നാണ് സേനയുടെ വിശദീകരണം
ലഫ്റ്റനന്റ് ജനറല്‍ (റിട്ട) എച്ച്.എസ്. പനാഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ‘മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴു ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചുവന്നത്’ – പനാഗ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച പരിശീലന പറക്കലിനിടെയാണ് ഐ.എ.എഫ്. എം.ഐ -17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ഏഴു സൈനികര്‍ മരിച്ചത്. രണ്ടു പൈലറ്റുമാരുള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണു അപകടത്തില്‍ മരിച്ചത്.
What is this then? Who is Wing commander Upadhaya pic.twitter.com/8Ie04tTtXo
— Chita Sethy (@chitasethy) October 8, 2017
കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് എല്ലാ സൈനിക ബഹുമതികളും ഉറപ്പുവരുത്തേണ്ടതാണ് ബോഡി ബാഗുകളിലോ തടിപ്പെട്ടികളിലോ ശവപ്പെട്ടികളിലോ മൃതദേഹങ്ങള്‍ എത്തിച്ചുകൂടായാരുന്നോ എന്ന് സേനയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കേണല്‍ അമാന്‍ ആനന്ദ് ചോദിക്കുന്നു. എന്നാല്‍ സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലുള്ള ഇവിടെ ഹെലിക്കോപ്റ്ററുകള്‍ക്ക് ആറു ശവപ്പെട്ടികള്‍ താങ്ങാന്‍ സാധിക്കില്ല. അതിലാണു ലഭ്യമായ സംവിധാനങ്ങളില്‍ മൃതദേഹങ്ങളെത്തിച്ചതെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. ഗുവാഹത്തി സൈനികാശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉടന്‍തന്നെ തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു.
— Varun Dev Raj Sharma (@dumbleman6) October 8, 2017
നടപടിയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീടുണ്ടായ വിമര്‍ശനങ്ങളെത്തുടര്‍ന്ന്, നടന്നതു വലിയ ചട്ടലംഘനമാണെന്നു സൈന്യം ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം പിന്നീട് ട്വീറ്റ് ചെയ്തു.