ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: കവര്‍ച്ച നടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനെ തെരുവില്‍ പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നും, മോഷണ ശ്രമം നടത്തിയെന്നുമാരോപിച്ചാണ് ഇയാളെ റോഡരികിലെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. ഇരുമ്പ് പൈപ്പുകളും തടിക്കഷ്ണങ്ങളുമുപയിഗിച്ചാണ് ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍, നൈജീരിയന്‍ പൗരന് മോഷണശ്രമത്തിനിടെ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റുവെന്നാണ് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ പുറത്തുവന്ന വിഡിയോ ദൃശ്യത്തില്‍ പ്രദേശവാസികള്‍ ഇയാളെ പിടികൂടി ഇലക്ട്രിക് പോസ്റ്റില്‍ കാലുകെട്ടിയിട്ട് അടിക്കുന്നത് വ്യക്തമാണ്. ആളുകള്‍ മാറി മാറി അടിക്കുമ്പോഴും അയാള്‍ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.
വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നൈജീരിയക്കാരനെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.