കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ യുഡിഎഫുമായി യോജിക്കാം;ചെന്നിത്തല മുഖ്യമന്ത്രിയോട് സംസാരിക്കട്ടെ- കോടിയേരി
കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാന്‍ യു.ഡി.എഫുമായി യോജിച്ചു സമരത്തിനു തയാറാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിന്തുണയ്ക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാം.
നോട്ടു നിരോധനത്തില്‍ യോജിച്ച സമരം ആകാമായിരുന്നു. എന്നാല്‍ യു.ഡി.എഫ്. ഏകപക്ഷീയമായി അതില്‍ നിന്നു പിന്മാറിയെന്നും കോടിയേരി വേങ്ങരയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും എതിരായതിനാലാണ് ഹര്‍ത്താലിനോടു വിയോജിപ്പുള്ളത്. കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ എല്‍.ഡി.എഫുമായി ബന്ധപ്പെടട്ടേ. പൊതുധാരണ എത്തിക്കൊണ്ടായിരിക്കണം അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്.
നോട്ടുനിരോധനത്തിന്റെ സമയത്ത് യോജിച്ച സമരത്തിനായി തങ്ങള്‍ മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ അതിനോടൊരു നിഷേധാത്മക നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.