ഇനി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും മാത്രമായി സര്‍വ്വകലാശാലകള്‍ ഇല്ല ; പേര് മാറ്റാന്‍ തീരുമാനം
ഹിന്ദു മുസ്ലീം എന്ന് പേരുകള്‍ വരുന്ന സര്‍വ്വകലാശാലകളുടെ പേരുകള്‍ മാറ്റുവാന്‍ നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്നാണ് യുജിസി പാനല്‍ നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നാണ് സൂചനകള്‍. സര്‍വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം സ്വഭാവം നിലനിര്‍ത്തണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലില്‍ യുജിസി നിയോഗിച്ച അഞ്ച് കമ്മിറ്റികളിലൊന്ന് അലിഗഢ് സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. പത്ത് കേന്ദ്ര സര്‍വ്വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് പ്രകാരം യുജിസി അഞ്ച് കമ്മിറ്റികളെ നിയോഗിക്കുകയും ചെയ്തു. അലിഗഢ് സര്‍വ്വകലാശാലയില്‍ യുജിസി നിയോഗിച്ച കമ്മിറ്റികളിലൊന്ന് നടത്തിയ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.