അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി : ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ പുറത്തായി. കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരായജയപ്പെട്ടത്. ആദ്യം ലീഡ് നേടിയ കൊളംബിയയോട് ഇന്ത്യ 82-ാം മിനിറ്റില്‍ സമനില പിടിച്ചെങ്കിലും സെക്കന്റുകള്‍ക്കുള്ളില്‍ കൊളംബിയ വീണ്ടും ലീഡ് നേടി. ജുവാന്‍ പെനലോസയുടെ ഇരട്ടഗോളാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടംമറിച്ചത്. ഇതിനിടെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോളെന്ന ചരിത്രം ജീക്ക്‌സണ്‍ തൗനൗജ് സാക്ഷാത്ക്കരിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ഇന്ത്യയുടെ ആദ്യഗോള്‍ തൗനൗജ് നേടിയത്.

49-ാം മിനിറ്റിലാണ്‌ കൊളംബിയ ആദ്യ ഗോള്‍ നേടി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ കിടപിടിക്കുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് 82-ാം മിനിറ്റില്‍ മിനിറ്റില്‍ സമനില പിടിക്കാനായി. ഇതിന്റെ ആവേശം തീരുംമുന്‍പേ പെനലോസ് ഒരിക്കല്‍ കൂടി ഇന്ത്യന്‍ പോസ്റ്റില്‍ നിറയൊഴിച്ചു.83-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്താണ് പെനലോസ് ഗോള്‍ നേടിയത് ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇനി ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആദ്യമായിട്ടായിരുന്നു ഇന്ത്യ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തില്‍ പങ്കെടുത്തത്.