പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ്സ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം 19 പേര്‍ക്ക് പരിക്ക്
എറണാകുളം: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് ഒരു മരണം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരിലെ വേങ്ങൂര്‍ സാന്തോം സ്‌കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. സ്‌കൂളില്‍ ആയയായി ജോലി നോക്കുന്ന കുറുപ്പുംപടി സ്വദേശി ലിസി ആണ് മരിച്ചത്. 15 കുട്ടികള്‍ക്കും നാല് അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ല.
രാവിലെ കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെയും രണ്ട് അധ്യാപകരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അധ്യാപകരെ ആലുവയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.