ആദ്യ ഭാര്യക്ക് സര്‍പ്രൈസ് നല്കാന് ആമിര്‍ ഖാന് കൂട്ട് പിടിച്ചത് രണ്ടാം ഭാര്യയെ; സംഭവം ഒടുവില്‍ വൈറലായി
സിനിമാതാരങ്ങളുടെ വിവാഹവും, വേര്‍പിരിയലുമൊക്കെ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി ആമിര്ഖാന് എത്തിയതാണ് സിനിമ ലോകത്തെ പുതിയ വിശേഷം.
മുന്‍ ഭാര്യ റീനയുടെ വസതിയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തിലാണ്. ആമിര്‍ സര്‍പ്രൈസായി എത്തിയത്.ചടങ്ങില്‍ പങ്കെടുക്കാന്‍ ആമിര്‍ ഭാര്യ കിരണ്‍ റാവുവിനെയും ഒപ്പം കൂട്ടി. അമ്മയുടെ അമ്പതാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാന്‍ അച്ഛന് എത്തണമെന്ന് മക്കളായ ജുനൈദും ഇറയുമാണ് ആവശ്യപ്പെട്ടത്.
അമ്മയ്ക്ക് സര്‍പ്രൈസ് നല്കാന് മക്കളാണ് പ്ളാന്‍ചെയ്തത്. പ്രണയിച്ചു വിവാഹിതരായ ആമിറും റീനയും 2002ല്‍ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു.
2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തെങ്കിലും കുംടുംബ സംഗമങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയും എത്താറുണ്ട്.ആ ബന്ധം തന്നെയാണ് റീനയുടെ പിറന്നാള്‍ ദിനത്തിലും സംഭവിച്ചത്. ആമിര്‍ ഖാന് 2014 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്.