സോളാറില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് ആന്റണി
ന്യൂഡല്‍ഹി: സോളാര്‍ കേസിലെ അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നിരയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
വേങ്ങരയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. അന്വേഷണത്തെ നേരിടുമെന്നും ആന്റണി പറഞ്ഞു.