അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഒപ്പിട്ടു
പി.പി. ചെറിയാന്‍
കാലിഫോര്‍ണിയ: അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഒബാമ കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് (DACA) ബില്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചത്. കാലിഫോര്‍ണിയാ ഗവര്‍ണര്‍ ഒപ്പിട്ടു നിയമമാക്കി.
ഇന്ത്യന്‍- അമേരിക്കന്‍ സ്റ്റേറ്റ് അസംബ്ലിമാന്‍ ഏഷ് കാല്‍റ (ASH KALRA) അവതരിപ്പിച്ച അആ 21 ബില്ലാണ് ഗവര്‍ണര്‍ ഒപ്പിട്ടു നിയമമാക്കിയത്.
ഒബാമയുടെ ഡാക്കാ നിയമത്തിനു സമാനമായ ബില്‍ കോണ്‍ഗ്രസ്സില്‍ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സെപ്റ്റംബര്‍ 5ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം വൈകുന്നതിനാലാണ് സംസ്ഥാന ഗവണ്‍മെന്റ് പുതിയ ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയത്.
ഏഷ് കാല്‍റ കൊണ്ടുവന്ന ബില്ലില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സിസ്റ്റത്തോടൊപ്പം, കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സിസ്റ്റം സംസ്ഥാനത്തെ കമ്മ്യൂണിറ്റി കോളേജുകള്‍, പ്രൈവറ്റ് കോളേജുകള്‍ എന്നിവടങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും, സ്റ്റാഫിനും (നാടുകടത്തല്‍ ഭീഷിണി നേരിടുന്ന) സ്റ്റേറ്റ് ഫണ്ടിങ്ങ് ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒമ്പതു ക്യാമ്പസ്സുകളിലെ 4000 വിദ്യാര്‍ത്ഥികള്‍ക്കും, സി.എസ്.യു. സിസ്റ്റത്തിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കും, കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജുകളിലെ 61,000 വിദ്യാര്‍ഥികള്‍ക്കും, സാമ്പത്തിക- ലീഗല്‍- ആനുകൂല്യങ്ങള്‍ക്ക് ഈ നിയമം അനുമതി നല്‍കുന്നു.