സുന്ദരനാകുവാന്‍ മുഖത്ത് സര്‍ജറി ചെയ്ത യുവാവിന് കിട്ടിയ എട്ടിന്റെ പണി ; അതിമോഹികള്‍ വായിക്കരുത്
ദൈവം നല്‍കിയ രൂപത്തിന് ഭംഗി പോരാ എന്ന പരാതിയുള്ളവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ സുന്ദരന്‍മാരും സുന്ദരിമാരും ആയി നടക്കുവാനാണ് ഇഷ്ടം. ബ്യൂട്ടിപാര്‍ലറുകളുടെ മുന്‍പിലെ തിരക്കുകള്‍ കണ്ടാല്‍ മാത്രം മതി ഇതിന്. അതുപോലെ ബ്യൂട്ടിപാര്‍ലറും മേകപ്പും കൊണ്ട് തൃപ്തിയാക്കാത്തവര്‍ക്ക് വേണ്ടി ഇപ്പോള്‍ സൌന്ദര്യം വര്‍ധിക്കുവാന്‍ സര്‍ജറി നടത്തുന്ന സ്ഥാപനങ്ങള്‍ വരെയുണ്ട്. അങ്ങനെയുള്ളവരെ അതിമോഹികള്‍ എന്ന് പറയാം. അപകടത്തിലും , ജന്മനാ ഉള്ള പ്രശ്നങ്ങള്‍ക്കും ഇത്തരം സര്‍ജറി നടത്തുന്നത് കുഴപ്പമില്ല. എന്നാല്‍ ഒരു പ്രശ്നവും ഇല്ലാത്ത രൂപത്തില്‍ ഇനിയും വേണം എന്ന അതിമോഹം കാരണം സര്‍ജറിക്കും മറ്റും തയ്യാറാകുന്നവര്‍ക്ക് ഈ വാര്‍ത്തയിലെ യുവാവിന്‍റെ ഗതിയാണ് ഏറ്റവും നല്ല പാഠം. കൊളംബിയക്കാരന്‍ ജേഴ്‌സണ്‍ ട്രുജിലോയ്ക്ക് ആണ് ദുരന്തന്‍ ആയത്. മുഖം കൂടുതല്‍ സുന്ദരമാക്കാന്‍ ഡോക്ടറെ സമീപിച്ച ജേഴ്‌സണ് ഒടുവില്‍ വികൃതമായ മുഖവുമായി തിരിച്ചുവരേണ്ടി വന്നു.
ഇരുപത്തെട്ടുകാരനായ ഈ കൊളംബിയന്‍ യുവാവ് മുഖസൗന്ദര്യം വര്‍ധിപ്പിക്കാനാണ് സര്‍ജറിക്ക് വിധേയമായത്. എന്നാല്‍ ഇതിനായി അയാള്‍ സമീപ്പിച്ചത് ഒരു വ്യാജ ഡോക്ക്ട്ടറെയായിരുന്നു. സ്ത്രീകളെപ്പോലെ മൃദുലമായ മുഖ സൗന്ദര്യം നേടുക എന്നതായിരുന്നു യുവാവിന്‍റെ ലക്ഷ്യം. എന്നാല്‍ പഴുത്തളിഞ്ഞ മുഖമായിരുന്നു ഇയാള്‍ക്ക് തിരിച്ചുകിട്ടിയത്. മുഖത്ത് കുത്തിവെച്ച മരുന്നിന്റെ പാര്‍ശ്വഫലമാണ് വിനയായത്. ആദ്യം ചുവപ്പ് നിറമാണ് മുഖത്ത് കാണപ്പെട്ടത്. പിന്നീട് അത് പഴുക്കാന്‍ തുടങ്ങുകയുമായിരുന്നു. കവിളുകള്‍ കൂടുതല്‍ സുന്ദരമാകും എന്ന് പറഞ്ഞാണ് ഡോക്ടര്‍ മുഖത്ത് മരുന്ന് കുത്തിവെച്ചത്. അങ്ങേയറ്റം വേദനാജനകമായ നാല് സര്‍ജറിക്കാണ് ജേഴ്‌സണ്‍ ഇതുവരെ വിധേയമായത്.