ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു; കാരണം പുറത്ത് വിട്ടിട്ടില്ല

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവനായ ഉമാംഗ് ബേദി രാജിവെച്ചു. ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് സ്ഥാനമൊഴിഞ്ഞ വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന് പകരം സന്ദീപ് ഭൂഷണെ നിയമിക്കും. ഇടക്കാല എംഡി എന്ന ചുമതലയിലാണ് സന്ദീപ് എത്തുന്നത്. പകരം യോഗ്യനായ ഒരാളെ കണ്ടെത്തുന്ന ത്‌വരെയാണ് അദ്ദേഹത്തിന് ചുമതല നല്‍കിയിട്ടുള്ളത്.

അഡോബെ സിസ്റ്റം ഇന്‍ കോര്‍പ്പറേറ്റിന്റെ ദക്ഷിണേഷ്യന്‍ എം.ഡിയായിരുന്നു ഉമാംഗ് ബേദി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രാജിയെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന് കീഴില്‍ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കുന്നതിനും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും സാധിച്ചതായി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.