കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍

പി.പി. ചെറിയാന്‍

ന്യൂട്ടണ്‍: ശനിയാഴ്ച രാവിലെ മുതല്‍ കവിംഗ്ടണില്‍ നിന്നും കാണാതായ 15 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.ശനിയാഴ്ച രാവിലെ 5 മണിക്ക് കുട്ടിക്ക് പാല്‍ കൊടുത്തതിന് ശേഷം ബെഡില്‍ കിടത്തിയതാണെന്നും, ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചു.

ഇവര്‍ താമസിച്ചിരുന്ന കവിംഗ്ടണിലുള്ള ഈഗിള്‍ പോയിന്റ് ട്രെയ്‌ലര്‍ പാര്‍ക്കിന് 2 മൈല്‍ ചുറ്റളവില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ബാഗില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം വൃക്ഷ നിബിഡമായ സ്ഥലത്ത് നിന്നും ഞായറാഴ്ച കണ്ടെടുത്തത്.മൃതദേഹം ലഭിച്ച വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെ വാഹനത്തില്‍ സഞ്ചരിച്ചിരു്‌ന പിതാവ് ക്രിസ് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് രാത്രി 8 മണിയോടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

മതാവിനേയും പോലീസ് ചോദ്യം ചെയ്തു വരുന്നു.കുട്ടിയുടെ ഒട്ടൊപ്‌സി കഴിഞ്ഞതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു ശനിയാഴ്ച രാവിലെ 10 മണിയോടെ കാണാതായ വിവരം പോലീസ് ലഭിച്ചു. തുടര്‍ന്ന പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. പിതാവിനെയാണ് ഈ കേസ്സില്‍ സംശയിക്കുന്നതെന്നും, എന്നാല്‍ അറസ്റ്റ് നടന്നിട്ടില്ലംന്നും കെവിംഗ്ടണ്‍ പോലീസ് ഷെറിഫ് അറിയിച്ചു.