ഇന്ത്യന്‍ കൗമാരപ്പട ലോകകപ്പ് കളിക്കുമ്പോള്‍ ഏഷ്യന്‍ കപ്പിന് യോഗ്യത തേടി ഇന്ത്യന്‍ സീനിയര്‍ ടീം ഇന്നിംറങ്ങുന്നു
ബെംഗളൂരു:ആദ്യ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയുടെ കൗമാര നിര അഭിനന്ദനങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോള്‍ സീനിയര്‍ ടീം ഏഷ്യന്‍ കപ്പില്‍ ഇടം തേടി ഇന്നു കളത്തില്‍. ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടിനു യോഗ്യത തേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് മക്കാവുവിനെതിരെ ഇറങ്ങുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ 2019-ല്‍ ദുബായില്‍ നടക്കുന്ന ഏഷ്യന്‍കപ്പില്‍ ഇന്ത്യക്കു യോഗ്യത നേടാം.
ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങളും വിജയിച്ച് ഇന്ത്യക്ക് ഇപ്പോള്‍ ഒന്‍പതു പോയിന്റുണ്ട്. മ്യാന്‍മര്‍, കിര്‍ഗിസ്, മക്കാവു ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ഇതുവരെ ഒരു ഗോളും വഴങ്ങിയിട്ടില്ല. അതിവേഗ പാസിങ് ശൈലി സ്വീകരിക്കാനാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ ടീമിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
തുടക്കത്തിലെ ഗോള്‍ നേടി സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും ഇന്ത്യന്‍ ടീമിന്റെ ശ്രമം. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന റോബിന്‍സിങ്, ജാക്കിചന്ദ് സിങ് എന്നിവര്‍ ഇന്നത്തെ മത്സരത്തിനിറങ്ങിയേക്കും. യൂജെന്‍സന്‍ ലിങ്‌തോയ്ക്കുപകരം ഫോമിലുള്ള ബല്‍വന്ത് സിങ്ങിനെ മുന്‍നിരയില്‍ ഇറക്കാനും സാധ്യതയുണ്ട്.