കാടിനുള്ളില്‍ ചീറിപ്പാഞ്ഞ ബെന്‍സിനു വട്ടം ചാടി അയാള്‍ ചോദിച്ചു ‘അവിടെ മമ്മൂക്കായുണ്ടോ ..ഞാന്‍ മൂപ്പരുടെ ആളാ’ പിന്നെ നടന്നത് വീഡിയോ പറയും

വയനാടന്‍ കാടിലൂടെ ആ ബെന്‍സ് ചീറി പാഞ്ഞപ്പോള്‍ കാടിന്റെ ഇടവഴികളിലൂടെ ബാലനും പരമാവധി വേഗത്തില്‍ ഓടുകയാണ്. ഒടുവില്‍ ബെന്‍സിനു വട്ടം ചാടി തടഞ്ഞുനിര്‍ അയാള്‍ ചോദിച്ചു. ‘അവിടെ മമ്മൂട്ടിക്കാ ഉണ്ടോ.. ആ റോഡില്, ഞാന്‍ മൂപ്പരിന്റെ ആളാ,

പിന്നീട് നടന്നത് ദാ ഈ വീഡിയോ പറയും

വയനാട് പുല്‍പള്ളിയിലെ വനപ്രദേശത്തെ റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതച്ചുകൊണ്ടാണ് അയാള്‍  സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചത്. (വയനാടന്‍ സ്ലാങ്ങില്‍ )’ അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആളുകള്‍ പറയുന്നത് ഉണ്ടെന്നാണ്…ഉണ്ടോ ???

ഉടനെ പെണ്‍കുട്ടിയുടെ മറുപടിയും വന്നു. ‘ആ ഉണ്ടല്ലോ എന്തിനാ’.

(സന്തോഷവും അമ്പരപ്പും ഒളിപ്പിച്ച ചിരിയോടെ) ‘ഞാന്‍ മൂപ്പരുടെ ആളാ…’
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്.’നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ.…’ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്ന ആള്‍ ഞെട്ടിപ്പോയി, കാറിനുള്ളില്‍  സാക്ഷാല്‍ മമ്മൂട്ടി.രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….

അങ്കിള്‍ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചത്.