വന്‍ ആണവായുധ ശേഖരം; പാക്കിസ്ഥാന്‍ കരുതി വെച്ചിരിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെ

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ വന്‍ ആണവായുധശേഖരം. മിയാന്‍വാലിയിലാണ് പാക്കിസ്ഥാന്‍ പുതിയതായി ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനായുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. അമൃത്സറില്‍ നിന്നു മിയാന്‍വാലിയിലേക്ക് 350 കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്.

മിയാന്‍വാലിയില്‍ 140 ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്റെ പദ്ധതി. ഇതിനായി പത്ത് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവും ഉള്ള തുരങ്കങ്ങളാണ് പാക്കിസ്ഥാന്‍ നിര്‍മിക്കുക.

തുരങ്കങ്ങള്‍ വീതിയേറിയ റോഡുകളാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. എല്ലാ തുരങ്കങ്ങള്‍ക്കും പ്രത്യേകം വാതിലുകളും നിര്‍മിച്ചിട്ടുണ്ട്. ഓരോ തുരങ്കത്തിനും 12 നും 24 നും ഇടയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് രഹസ്യവിവരങ്ങള്‍.