വെള്ളിയാഴ്ച നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യാനായിരുന്നു ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ആറു മാസത്തിലൊരിക്കല്‍ ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിക്കുക, മുതല്‍ മുടക്കിനനുസരിച്ചുള്ള റീ പെയ്‌മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന ട്രാന്‍സ്‌പോട്ടഷനിലെ അപാകതകള്‍ പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ദിനംപ്രതിയുള്ള വില നിശ്ചയിക്കല്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നത്.