കേരളത്തിലും വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പമ്പുടമകള്‍
തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്വകാര്യ പമ്പുകളും വെള്ളിയാഴ്ച്ചത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.
ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനത്തെത്തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനമുണ്ടായത്. സംഘടനയുടെ കീഴിലുള്ള രണ്ടായിരത്തോളം പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാനാണ് തീരുമാനം. സംസ്ഥാനത്തെ ഒരുവിഭാഗം പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ദിനംപ്രതിയുള്ള വില നിശ്ചയിക്കല്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്.