മോദിക്ക് കരിങ്കൊടി; പ്രതിഷേധം ഗുജറാത്തില്‍ നിന്ന്, ബാദ്ഭട്ട് ബാരേജ് പദ്ധതി വേണ്ടെന്ന് മത്സ്യ തെഴിലാളികള്‍
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ മോദി ബാദ്ഭട്ട് ബാരേജ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
കരിങ്കൊടി ബോട്ടുകളില്‍ കെട്ടിയാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മീന്‍പിടിക്കാനിറങ്ങിയത്. പദ്ധതി ഉദ്ഘാടനത്തെ വരവേറ്റതും. 4.3777 കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പിലാക്കുന്ന ബാദ്ഭട്ട് ബാരേജ് പദ്ധതി വരുന്നതോടെ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം തകരുമെന്നും മത്സ്യ സമ്പത്തിനെ അത് ബാധിക്കുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
നദിയുടെ ഒഴുക്ക് തടസമാകുന്നതോടെ നദിയില്‍ നിന്നും കടലിലേക്കുള്ള മത്സ്യങ്ങളുടെ കുടിയേറ്റം ഇല്ലാതാകും ഇത് ‘ഹില്‍സ’ മത്സ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.