സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിന് ടെക്‌സസ് ഗവര്‍ണ്ണറുടെ അവാര്‍ഡ്
പി.പി. ചെറിയാന്‍
ഡാളസ്: ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലിന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന്റെ പ്രത്യേക അംഗീകാരം.
ന്യൂയോര്‍ക്ക്- ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിംഗൊ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്കാണ് ടെക്‌സസ് ഗവര്‍ണ്ണറുടെ സ്‌മോള്‍ ബിസിനസ്സ് ഫോറം മോസ്റ്റ് ഇനൊവെറ്റീവ് സ്‌മോള്‍ ബിസിനസ് 2017 അവാര്‍ഡ് ലഭിച്ചത്.
നിഷ ബട്ട്(ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍), ജിറ്റിന്‍ ഹിന്‍ഗൊരാനി(ഫെസ്റ്റിവല്‍ ഡയറക്ടര്‍), അംബിക ദേവ്(ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍) എന്നിവരാണ് ഗവര്‍ണ്ണറില്‍ നിന്നും ഒകോടബര്‍ 5ന് അവാര്‍ഡ് സ്വീകരിച്ചത്.
സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയുടെ ശബ്ദം സിനിമയിലൂടെ പ്രചരിപ്പിക്കുന്നു എന്ന ലക്ഷ്യം വെച്ച് മൂന്നുവര്‍ഷം മുമ്പാണ് ഫിലിംഫെസ്റ്റിവലിന് ആരംഭം കുറിച്ചത്.
ടെക്‌സസ് ഗവര്‍ണര്‍ നല്‍കിയ അംഗീകാരം ഡാളസ്-ഫോര്‍ട്ട് വത്ത് കമ്മ്യൂണിറ്റിക്ക് അഭിമാനകരമാണെന്ന് അംബിക ദേവ് പറഞ്ഞു.
നാലാമത് വാര്‍ഷീക ഫിലിംഫെസ്റ്റിവല്‍ 2018 ഫെബ്രുവരി 8 മുതല്‍ 11 വരെയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.